Poly House
We have seven polyhouses and eleven shadenet tubular structure rain shelters in our locality .In that six polyhouses and ten shade net tubular structure rain shelters are givin to the outside and the remaining one polyhouse and rain shelter are constructed by the bank itself.
ഇന്നത്തെ ചുറ്റുപാടിൽ നമ്മൾ കഴിക്കുന്ന പച്ചക്കറികളിലും പഴങ്ങളിലും വിഷ പ്രയോഗത്തിന്റെ തോത് വളരെ കൂടുതൽ ആണ്. ഈ യാഥാസ്ഥിതികത മനസിലാക്കിക്കൊണ്ടാണ് ബാങ്ക് പോളി ഹൌസ് എന്ന ആധുനിക കൃഷി രീതി കട്ടപ്പനയിലെ കർഷകർക്കായി കൊണ്ടുവന്നത്. പോളി ഹൗസിന്റെ ഗുണമെന്തെന്നാൽ ഏതു കാലാവസ്ഥയിലും നമുക്ക് കൃഷി ചെയ്യുവാൻ സാധിക്കും എന്നതാണ്. ബാങ്കിന്റെ കർഷക സേവന കേന്ദ്രത്തിന്റെ സ്ഥലത്തു 4000 sq ft വരുന്ന പോളി ഹൌസ് നിർമ്മിച്ചുകൊണ്ടു തന്നെ കർഷകർക്ക് ഒരു പ്രചോദനമായിരിക്കുകയാണ്. കഴിഞ്ഞ ഓണക്കാലത്തു പോളി ഹൗസിൽ നിന്നും ഉൽപാദിപ്പിച്ച പച്ചക്കറികൾ വിപണിയിൽ എത്തിച്ചു ജനങ്ങളിലേക്ക് വിതരണം ചെയ്യുവാൻ കഴിഞ്ഞു.
പോളി ഹൌസ് നിർമ്മിക്കുവാൻ മുൻപോട്ടു വരുന്ന കർഷകർക്ക് ബാങ്ക് തന്നെ അതിന്റെ പ്രാരംഭ ഘട്ടം മുതൽ വലിയ മുതൽ മുടക്കില്ലാതെ നിർമ്മിച്ച് നൽകുന്നതാണ്. ഈ പോളി ഹൗസിലേക്ക് കൃഷി ചെയ്യുവാനുള്ള ഉന്നത ഗുണ നിലവാരമുള്ള തൈകളും , വിത്തുകളും, ജൈവവളങ്ങളും ബാങ്ക് തന്നെ നൽകുന്നതാണ്. ബാങ്കിന്റെ തന്നെ കൃഷി വിദഗ്ധർ ഈ കൃഷി രീതികളെ കുറിച്ചും ഇത് പരിപാലിക്കേണ്ട വിധത്തെക്കുറിച്ചും പറഞ്ഞു തരുന്നതാണ്.
പോളി ഹൌസ് വഴിയുള്ള കൃഷി രീതി നമുക്ക് വിഷമയമില്ലാത്ത പച്ചക്കറി നൽകുന്നതാണ്. അതോടൊപ്പം തന്നെ കൂടിയ വിളവ് നൽകി ഉൽപാദനം കൂട്ടുന്നതുമാണ്. തുറസ്സായ സ്ഥലത്തു ചെയ്യുന്നതിൽ നിന്ന് 5 മുതൽ 10 വരെ ഉത്പാദനം കൂടുതലാണ്. വിഷമയമില്ലാത്ത ഒരു നല്ല നല്ല കണ്ടുകൊണ്ടാണ് ബാങ്ക് പോളി ഹൌസ് കർഷകർക്കായി സമർപ്പിക്കുന്നത്.