Rain Shelter
(മഴമറ)
പോളി ഹൗസിനോടൊപ്പം തന്നെ പ്രാധാന്യം ഏറി വരുന്ന മറ്റൊരു കൃഷിരീതിയാണ് മഴമറ . പേരിൽ നിന്ന് തന്നെ വ്യക്തമാണ് ഇതിന്റെ പ്രസക്തി. 'മഴയിൽ നിന്നുമുള്ള ഒരു മറ' 150 ചതുരശ്ര മീറ്റർ വരുന്ന ഒരു മഴമറയും കർഷക സേവന കേന്ദ്രത്തിന്റെ ഒരു മുതൽക്കൂട്ടാണ്. അടുക്കളയിൽ ഒരു പച്ചക്കറിത്തോട്ടം എന്നതുപോലെ തന്നെ പ്രാധാന്യമുള്ള മഴമറ വീട്ടമ്മമാർക്ക് ഒരു വരുമാനം കൂടിയാണ് ഒരുക്കി തരുന്നത്. പോളി ഹൗസുമായി നോക്കുമ്പോൾ മഴമറക്കുള്ളിൽ ഒരേ സമയം ഒന്നിലധികം പച്ചക്കറികൾ നടാവുന്നതാണ്. പുറത്തു നമ്മൾ ഉത്പാദിപ്പിക്കുന്നതിന്റെ 3 മുതൽ 7 ഇരട്ടി വരെ മഴമറയിൽ നിന്നും നമുക്ക് കിട്ടുന്നതാണ്. ഇതിൽ കൃഷി നടത്തുന്നത് കൊണ്ട് മറ്റു കീടങ്ങളുടെ ശല്യം കുറയുകയും അത് വഴി കീടനാശിനികളുടെ പ്രയോഗം കുറക്കുകയും ചെയ്യാവുന്നതാണ്.
മഴമറ കൂടുതൽ സുതാര്യവും , എളുപ്പം കൈകാര്യം ചെയ്യാവുന്നതുമായ ഒരു കൃഷി രീതിയാണ്. ഈ മഴമറ നിർമ്മിക്കുന്നതിനും ബാങ്ക് സഹായിക്കുന്നതാണ്. ചെലവ് കുറഞ്ഞ എന്നാൽ ഗുണനിലവാരമുള്ള മഴമറ നിർമ്മിച്ച് അതിനു വേണ്ടുന്ന സഹായങ്ങളും നല്കാൻ കഴിയുന്നു എന്നത് കർഷക സേവന കേന്ദ്രത്തിന്റെ ഒരു മുതൽക്കൂട്ടാണ്.