K T P N A   S C B

Welcome to Kattappana Service Co-operative Bank, your trusted partner for all your banking needs in Kattappana, Kerala!

Contact Us

Welcome to Kattappana Service Co-operative Bank

About us

#

About us

കട്ടപ്പന സര്‍വ്വീസ് സഹകരണ ബാങ്ക്

കഴിഞ്ഞ 68 വർഷക്കാലമായി ഹൈറേഞ്ചിലെ കർഷകരുടെ താങ്ങും തണലുമായി നിലകൊണ്ട സർവീസ് കോ - ഓപ്പറേറ്റീവ് ബാങ്ക് ആണ് കട്ടപ്പന സർവീസ് കോ - ഓപ്പറേറ്റീവ് ബാങ്ക്. എന്നും കൃഷിയെ സ്നേഹിക്കുന്ന കട്ടപ്പനയിലെ കർഷകരുടെ ഒപ്പം അവരുടെ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും ഒരു ആശ്വാസമായിരുന്നു കട്ടപ്പന സർവീസ് കോ - ഓപ്പറേറ്റീവ് ബാങ്ക്. ബാങ്ക് കഴിഞ്ഞ കാലങ്ങളിൽ കർഷകർക്കും, കൃഷിക്കും വേണ്ടി ചെയ്ത സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്.

കേരള സർക്കാരുമായി ചേർന്ന് കട്ടപ്പന സർവീസ് കോ - ഓപ്പറേറ്റീവ് ബാങ്ക് അമ്പലക്കവലയിൽ നടത്തി വരുന്ന കർഷക സേവന കേന്ദ്രം ഇന്ന് കർഷകർക്ക് വളരെ പ്രയോജനകരമാണ്. ഈ കർഷക സേവന കേന്ദ്രത്തിലൂടെ നിരവധിയായ കൃഷിക്കാരാണ് കൃഷിയുടെ ആധുനികമായ സാങ്കേതികത ഉപയോഗിച്ച് കൃഷി ചെയ്യുന്നത്. കൃഷി രീതിയിലെ കാലത്തിന്റെ മാറ്റങ്ങൾ ഹൈറേഞ്ചിലേക്കു എത്തിക്കുവാനും, ആ സാങ്കേതികത നമ്മുടെ കൃഷിയിടങ്ങളിലും പരീക്ഷിച്ചും വിജയം കൊയ്യുവാൻ കൃഷിക്കാരെ ബാങ്ക് പര്യാപ്തമാക്കുന്നു. ഇതിനായി കർഷക സേവന കേന്ദ്രത്തിലെ കൃഷി വിദഗ്ദ്ധർ കർഷകരുടെ മീറ്റിങ്ങും അവരെ നേരിൽ കണ്ടും അവരുടെ പ്രശ്നങ്ങൾ മനസിലാക്കി വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു. ആധുനിക കൃഷി രീതികളെ കുറിച്ച് വളരെ വിപുലമായ അറിവും പരിചയ സമ്പത്തുമുള്ള ഒരു കൂട്ടം ഉദ്യോഗസ്ഥർ കർഷക സേവന കേന്ദ്രത്തിന്റെ മുതൽക്കൂട്ടാണ് .

ഇന്ന് കർഷക സേവന കേന്ദ്രത്തിന്റെ സ്വീകാര്യത കൂടി വരുന്ന ഈ കാലഘട്ടത്തിൽ അതിന്റെ തനിമ ഒട്ടും കുറയാതെയാണ് ബാങ്ക് നടത്തിക്കൊണ്ടു പോകുന്നത്

കർഷക  സേവന കേന്ദ്രം

കൃഷിക്കാരായ സാധാരണക്കാർക്ക് അപര്യാപ്തമായ ആധുനിക കൃഷിരീതികളും ഉപകരണങ്ങളും കർഷകർക്ക് പരിചയപ്പെടുത്തുവാനും , കേരളം സർക്കാരുമായി ചേർന്ന് കട്ടപ്പന സർവീസ് സഹകരണ ബാങ്ക് നടത്തി വരുന്ന കർഷക സേവന കേന്ദ്രം അമ്പലക്കവലയിൽ സ്ഥിതി ചെയ്യുന്നു. ഇന്ന് കർഷക സേവന കേന്ദ്രത്തിന്റെ ഭാഗമായി ഒരു മഴമറ , പോളി ഹൌസ്  നഴ്സറി എന്നിവ പ്രവർത്തിച്ചു വരുന്നു.

ഹൈറേഞ്ചിലെ കർഷകർക്ക് അന്യമായിരുന്ന മഴമറ , പോളി ഹൌസ്  കൃഷി രീതികൾ ബാങ്ക് പരിചിതമാക്കിയെന്നത് വളരെ വലിയൊരു നേട്ടമാണ്. നമ്മുടെ നാട്ടിൽ മാറി വരുന്ന കാലാവസ്ഥയെ പേടിക്കാതെ കൃഷി ചെയ്യാൻ കഴിയുമെന്ന് ബാങ്ക് കർഷക സേവന കേന്ദ്രത്തിന്റെ സ്ഥലത്തു നിർമിച്ചിട്ടുള്ള പോളി ഹൌസ് , മഴമറ എന്നിവയിലൂടെ തെളിയിച്ചു. ഈ കൃഷിരീതിയിലൂടെ ബാങ്ക് കൈവരിച്ച നേട്ടം പലർക്കും പ്രചോദനമാണ്. ഈ പ്രചോദനമുൾക്കൊണ്ട് നിരവധിയായ കർഷകരാണ് കൃഷിയിലെ സാങ്കേതികത തങ്ങളുടെ കൃഷിയിടങ്ങളിൽ അവതരിപ്പിക്കുവാൻ തയ്യാറായി മുന്നോട്ട് വന്നത്.

കർഷക സേവന കേന്ദ്രത്തിലെ പച്ചക്കറികൾ കഴിഞ്ഞ ഓണ വിപണിയിൽ ജനങ്ങൾക്കായി വിൽക്കാൻ പറ്റിയത് ബാങ്കിന്റെ നേട്ടങ്ങളിൽ ഒന്നാണ്. പോളി ഹൗസിൽ ഉണ്ടായ പച്ചക്കറികൾ വരും കാലത്തെ ജൈവ കൃഷിയെ ആണ് നമുക്ക് കാണിച്ചു തരുന്നത്. കർഷക സേവന കേന്ദ്രത്തിൽ ഉന്നത നിലവാരമുള്ള കുരുമുളക് വള്ളികളും ടിഷ്യു കൾച്ചർ വാഴത്തൈകളും കാർഷിക യന്ത്രങ്ങളും കൃഷിക്കാർക്ക് അവതരിപ്പിക്കുവാൻ ബാങ്കിന് സാധിച്ചു....